SEPTEMBER 16 OZON DINAM

WELCOME TO OUR BLOG
............

A

ABOUT US


1 comment:

  1. ചന്തമേറുന്ന ഊരാണ് ചന്തേര ആയതെന്നു സ്ഥല നാമ ചരിത്രകാരന്മാർ പറയുന്നു. ചന്തേ രയെ അറിഞ്ഞവർ ,ഒരിക്കൽ കണ്ടവർ തലയാട്ടി ശരിവയ്ക്കും ഈ കഥ.സുന്ദര മാണ് ഈ നാട്. കൈത്തോടുകളും കുളങ്ങളും ഹരിതാഭ മായ വലുതും ചെറുതും ആയ മരങ്ങളും നീണ്ടു പരന്നു കിടക്കുന്ന വയലുകളും അങ്ങനെ മനസ്സും കണ്ണും കുളിർക്കുന്ന തണുപ്പാണ് ഈ നാട് .
    ഗ്രാമത്തിന്റെ എല്ലാ പച്ചപ്പും കാത്തു സൂക്ഷിക്കുമ്പോളും ഒരു കിലൊമീറ്റർ ചുറ്റളവിൽ ആധുനികമായ എല്ലാ സൌകര്യങ്ങളും ലഭിക്കുന്ന മറ്റൊരു നാട് നമുക്ക് അടുത്തോനും കാണാൻ കഴിയില്ല. ചെറുതെങ്കിലും ഒരു റെയിൽവേ സ്റ്റെഷൻ , പോസ്റ്റ്‌ ഓഫീസ് ,സഹകരണ ബാങ്കുകൾ പൊതു മേഖല ബാങ്ക്, നാഷണൽ ഹൈ വേ , മാവേലി സ്റ്റോർ , പഞ്ചായത്ത്‌ ഓഫീസ്, കൃഷി ഓഫീസ് മെഡിക്കൽ സ്റ്റോറുകൾ , സ്റ്റുഡിയോ കൾ , ഹയർ സെക്കണ്ടറി സ്കൂൾ , സൈക്കിൾ ഷോപ്പ്, മിനി വ്യവസായ എസ്റ്റേറ്റ്‌, വർക്ക്‌ ഷോപ്പുകൾ, ഹോട്ടലുകൾ, മത്സ്യ മാർകറ്റ്‌ , പച്ചക്കറി കടകൾ, അനാദി ഷോപ്പുകൾ ഇതൊന്നും കൂടാതെ ബ്രിട്ടീഷ്‌ ഭരണത്തിൽ തന്നെ സ്ഥാപിക്ക പെട്ട പോലിസ് സ്റ്റെഷ ൻ ' വിശാല മായ കളി സ്ഥലം, കേരളത്തിലെ തന്നെ അറിയപ്പെടുന്ന ഭഗവതി കാവ്‌ , അമ്പലങ്ങൾ പള്ളികൾ, എല്ലാത്തിനും അപ്പുറം ഏതു വേനലിലും വറ്റാത്ത ശുദ്ധജലം മാത്രം ലഭിക്കുന്ന കിണറു കൾ
    ഇതൊക്കെ കൊണ്ട് തന്നെ ആയിരിക്കണം ജോലി ആവശ്യര്തം വന്ന പോലീസു കാറും മറ്റു ഉദ്യോ ഗസ്ഥരും തൊഴിലാളികളും 5 സെന്റ്‌ ഭൂമി എങ്കിലും വാങ്ങി ഇവിടെ തന്നെ വീട് എടുത്തു താമസിക്കുന്നത് ..
    ഏഴിമല നാവിക അക്കാദമിയിൽ നിന്നും നാഷണൽ ഹൈ വേ യിലേക്ക് നേരെ എത്താനുള്ള റോഡ്‌ ആണ് നമ്മുടെ ചന്തേര യെ മുറിച്ചുകടന്നു പോകുന്നത്.. ഒരു കാലത്ത് നല്ല സുന്ദരൻ റോഡ്‌ ആയിരുന്നു അത്.ഇപ്പോൾ കുറച്ചു ശ്രദ്ധ കുറവ് കാരണം അവിടവിടെ മോശം ആയി കിടക്കുന്നു.
    ചന്തേര യ്ക്ക് ഒരു രാഷ്ട്രീയ ചരിത്രം കൂടി ഉണ്ട് ബഹുഭൂരിപക്ഷവും തൊഴിലാളികൾ ആയിരുന്ന കാലത്ത് സോഷിലിസം സ്വപ്നം കണ്ടു നടന്നവർ ആയിരുന്നു ചന്തേര നിവാസികൾ . അത് ഇന്നും കൈമോശം വന്നിട്ടില്ല. പക്ഷെ പഴയ ദാരിദ്ര്യത്തിന്റെ കാലത്ത് നിന്നും വിദേശ പണവും പഠിച്ചു വലിയ ജോലി നേടിയവരും വലിയ ഭൗദിക മാറ്റം ആണ് ചന്തെരയിൽ കൊണ്ട് വന്നത് .
    ചിലപ്പോൾ അമേരിക്കയിൽ പോലും കാണാൻ പറ്റിയെന് വരില്ല ; ചന്തെരയിൽ ഉള്ളത്രയും സൈകര്യവും വലിപ്പവും ഉള്ള വീടുകൾ.

    സാംസ്കാരിക -കലാ പ്രവർത്തനങ്ങളിൽ എന്നും ശ്രദ്ധേയം ആയിരുന്നു ചന്തേര .ഒരു ഇട്ടാവട്ടത്തിനുള്ളിൽ പത്തോളം കലാ കായിക ക്ലബ്‌ കൾ ഉള്ള ഇടം വേറെ എവിടെ കാണും !!എല്ലാ ക്ലബ്‌ കളും തനതായ പ്രവർത്തനങ്ങളും നടത്തുന്നു.

    ReplyDelete